RMA Receives NORKA Roots Membership from Kerala Government

മസ്‌കറ്റ്: ഓമാനിലെ പ്രവാസി മലയാളികളുടെ കൂട്ടായ്മയായ റൂവി മലയാളി അസോസിയേഷനിന് (RMA) കേരള സർക്കാരിന്റെ പ്രവാസി ക്ഷേമ സംഘടനയായ നോർക്ക റൂട്സിന്റെ അംഗീകാരവും അംഗത്വവും ലഭിച്ചു. സംഘടനയുടെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള വലിയ അംഗീകാരമായാണ് ഈ നേട്ടത്തെ ആർ എം എ നേതൃത്വം വിലയിരുത്തുന്നത്.

പ്രവാസി മലയാളികൾക്കായി നിരവധി വർഷങ്ങളായി നടത്തി വരുന്ന സേവന പ്രവർത്തനങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ, കാരുണ്യ സഹായങ്ങൾ, അടിയന്തര ഇടപെടലുകൾ, സാമൂഹിക ഐക്യ പ്രവർത്തനങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് അംഗീകാരം ലഭിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.

പുതിയ സംസ്ഥാന സർക്കാരിന്റെ കാലഘട്ടത്തിൽ ആർ എം എയ്ക്ക് ലഭിക്കുന്ന ആദ്യ വലിയ അംഗീകാരമാണിത്. ഇതിലൂടെ സംഘടനയ്ക്ക് പ്രവാസി സമൂഹവുമായി കൂടുതൽ അടുത്ത് പ്രവർത്തിക്കാനും, വിവിധ ക്ഷേമ പദ്ധതികൾ കൂടുതൽ ഫലപ്രദമായി നടപ്പിലാക്കാനും സാധിക്കുമെന്ന് നേതൃത്വം അറിയിച്ചു.

"ഈ അംഗീകാരം ആർ എം എയുടെ മാത്രം നേട്ടമല്ല, ഓമാനിലെ മുഴുവൻ പ്രവാസി മലയാളികളുടെ അംഗീകാരമാണ്. വർഷങ്ങളായി സംഘടനയെ വിശ്വസിച്ച് കൂടെ നിന്ന എല്ലാ അംഗങ്ങൾക്കും, പ്രവർത്തകർക്കും, പിന്തുണച്ച സുഹൃത്തുകൾക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. പ്രവാസി സമൂഹത്തിനായി കൂടുതൽ ശക്തമായും ഉത്തരവാദിത്വത്തോടെയും പ്രവർത്തിക്കാൻ ഈ അംഗീകാരം ഞങ്ങൾക്ക് പ്രചോദനമാകും."

ഫൈസൽ ആലുവ, പ്രസിഡന്റ്, ആർ എം എ

"സാമൂഹിക പ്രതിബദ്ധതയോടെ നടത്തിയ പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമാണ് NORKA അംഗത്വം. ഭാവിയിൽ ആരോഗ്യ, വിദ്യാഭ്യാസ, നിയമ, ജീവകാരുണ്യ മേഖലകളിൽ കൂടുതൽ പദ്ധതികൾ ആർ എം എയുടെ നേതൃത്വത്തിൽ നടപ്പിലാക്കും. പ്രവാസികളുടെ പ്രശ്നങ്ങളിൽ ശക്തമായ ഇടപെടലുകൾ നടത്താനും സംഘടന കൂടുതൽ സജ്ജമാകും."

ഡോ. മുജീബ്, ജനറൽ സെക്രട്ടറി, ആർ എം എ

അംഗീകാരം ലഭിച്ചതോടെ ആർ എം എ പ്രവർത്തകരിലും അംഗങ്ങളിലുമെല്ലാം വലിയ ആവേശമാണ് നിലനിൽക്കുന്നത്. വിവിധ സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും സംഘടനയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ചു.

വാർത്ത സ്രോതസ്സ്: എൻലൈറ്റ് മീഡിയ


Muscat: The Ruwi Malayali Association (RMA), a leading collective of expat Malayalis in Oman, has been officially recognised and granted membership by NORKA Roots, the Kerala Government's welfare body for non-resident Keralites. RMA leadership describes the recognition as a major endorsement of the association's years of social, cultural, and humanitarian work.

According to office bearers, the recognition was granted in acknowledgement of RMA's long-running service activities for the expat Malayali community — including medical camps, charitable assistance, emergency interventions, and initiatives that have strengthened community unity over the years.

This is the first major recognition received by RMA under the new state government. The leadership noted that the NORKA endorsement will help the association engage more closely with the diaspora and implement various welfare programmes more effectively.

"This recognition is not just an achievement for RMA — it is an honour for the entire Malayali expat community in Oman. We extend our heartfelt gratitude to every member, volunteer, and supporter who has stood by the organisation over the years. This recognition will inspire us to work even more strongly and responsibly for the expat community."

Faizal Aluva, President, RMA

"The NORKA membership is recognition for the work we have carried out with deep social commitment. Going forward, RMA will lead more initiatives in health, education, legal aid, and humanitarian welfare. The association will also be better prepared to intervene strongly in matters concerning the expat community."

Dr. Mujeeb, General Secretary, RMA

With the recognition in hand, there is widespread enthusiasm among RMA volunteers and members. Prominent figures from various social and cultural circles have also extended their congratulations to the organisation.

Source: Enlight Media